1

തൃശൂർ: പഞ്ചായത്ത് അടിസ്ഥാനത്തിൽ സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കി സ്‌കൂൾ പാചക തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള രഹസ്യ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഹിന്ദ് മസ്ദൂർ സഭ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ജോഷി. സ്‌കൂൾ പാചക തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്രാടനാളിൽ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് റോസി റപ്പായി അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.എം. ഷംസുദ്ദീൻ, സലീല ഗോപി, ശാന്തകുമാരി, ഷൈലജ എന്നിവർ പ്രസംഗിച്ചു.