python

ചാലക്കുടി: തുമ്പൂർമുഴി പാർക്കിന് സമീപം പുഴയോരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. വലിയൊരു പാമ്പാണ് പാറപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാവിലെ മുതൽ കാണപ്പെട്ട പെരുമ്പാമ്പ് മണിക്കൂറുകളോളം പാറപ്പുറത്ത് കിടന്നു. പാർക്കിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഇതൊരു കൗതുക കാഴ്ചയായി. മുകളിൽ നിന്നിരുന്ന ആളുകൾ പാമ്പിന്റെ ദൃശ്യം പകർത്താൻ തിക്കുംതിരക്കും കൂട്ടി.