കൊരട്ടി: പെരുമ്പിയിൽ പൂട്ടിക്കിടന്ന ശിൽപ്പ വിൽപ്പന കേന്ദ്രത്തിൽ ആക്രമണം. സ്റ്റോറിന്റെ താഴ് പൊളിച്ച് അകത്തു കടന്ന ഒരു മാനസിക രോഗിയാണ് ആക്രമണം നടത്തിയത്. ഗ്ലാസുകളും മറ്റും തല്ലി തകർത്തു. ദൈവങ്ങളുടെ രൂപങ്ങളും നശിപ്പിച്ചു. വിവരമറിഞ്ഞ് കൊരട്ടി പൊലീസ് ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി.