union

തൃശൂർ : തടഞ്ഞുവച്ചിരിക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുൻപേ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ചെയർമാൻ കെ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമിതി ജില്ലാ പ്രസിഡന്റ് പി.ജി.ബേബി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എൻ.രാജൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എം.എൻ.സുരേഷ് , സത്താർ അന്നമനട, വറീത് ചിറ്റിലപ്പിള്ളി, ജ്യോതി ബസു, ഒ.കെ.വത്സൻ, എ.ആർ.ചന്ദ്രൻ, കെ.കെ.ശോഭന, ജൂഡ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.