1

തൃശൂർ: കോനിക്കര വെസ്റ്റ ഐസ്‌ക്രീം യൂണിറ്റിലെ തൊഴിലാളികൾക്ക് അവരുടെ മൊത്തവേതനത്തിന്റെ 17 ശതമാനം ഓണം ബോണസായി നൽകും. മാനേജ്‌മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് തീരുമാനം. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കെ.എസ്.ഇ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ്, ജനറൽ മാനേജർ എം.അനിൽ, ഫിനാൻസ് മാനേജർ സെന്തിൽകുമാർ നല്ലമുത്ത്, എ.ജി.എം (എച്ച്.ആർ) അനിൽകുമാർ എം.പി തുടങ്ങിയവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.എസ്.ഇ ലേബർ യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.ജി.മോഹനൻ, പ്രസിഡന്റ് എ.എസ്.ലോറൻസ്, ഡെയറി ഡിവിഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) സെക്രട്ടറി പി.എസ്.കുമാർ എന്നിവരും കരാറിൽ ഒപ്പുവച്ചു.