rice

ചാലക്കുടി: പരിയാരം സർവീസ് സഹകരണ ബാങ്ക് ഓണത്തിന് മുന്നോടിയായി വിലക്കുറവിൽ അരിവിതരണം നടത്തുന്ന പദ്ധതി ഓഹരി ഉടമകളെ നട്ടം തിരിച്ചു. ഹെഡ് ഓഫീസിലും എലിഞ്ഞിപ്ര ശാഖയിലും നടന്ന മുൻകരുതലില്ലാത്ത അരിവിതരണമാണ് ആളുകൾക്ക് വിനയായത്. രണ്ടിടത്തും ഒരു കൗണ്ടറേ ഏർപ്പെടുത്തിയിരുന്നുള്ളൂ. ഉച്ചതിരിഞ്ഞ് രണ്ടോടെയായിരുന്നു വിതരണം. വിവരം അറിഞ്ഞെത്തിയ ആളുകൾ മണിക്കൂറുകളോളം വരിയിൽ നിന്ന് അവശരായി. വാഹങ്ങൾ കടന്നുപോകുന്നതിന്റെ അരികിലായിരുന്നു നീണ്ട ക്യൂ. നിശ്ചിത സമയം കഴിഞ്ഞതോടെ നിരവധി പേർ അരികിട്ടാതെ മടങ്ങി. ഒരു റേഷൻ കാർഡിന് 10 കിലോ അരി 250 രൂപയ്ക്ക് നൽകുന്നതാണ് പദ്ധതി.