വിവിധ ആവശ്യങ്ങളുന്നയിച്ച് ചേറ്റുവ ഹാർബറിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്യുന്നു.
ഏങ്ങണ്ടിയൂർ: ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോവുന്ന മത്സ്യത്തൊഴിലാളികൾ പണിമുടക്കി ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. വെള്ളിയാഴ്ച നടന്ന സമരം സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് പി.വി. ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. മുരളി വലപ്പാട് അദ്ധ്യക്ഷനായി. സി.എ. ഗോപപ്രതാപൻ, മുജീബ് പുളിങ്കുന്നത്ത്, കെ.എൻ. രാജൻ, യു.എസ്. സുനിൽ എന്നിവർ സംസാരിച്ചു.
തൊഴിൽ നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ട്രോളിംഗ് ബോട്ടുകാരുടെ പെലാജിക് വല ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനരീതി അവസാനിപ്പിക്കണമെന്ന് മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. യാനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.