rk1
കയ്പ മംഗലം മാടാനികുളം കണികൊന്ന നഗറിൽ കുലച്ചു നിൽക്കുന്ന വാഴപിണ്ടി

കയ്പമംഗലം : റോഡരികിൽ കുഴിച്ചിട്ട വാഴപ്പിണ്ടി കുലച്ചത് കൗതുകകരമായി. കയ്പമംഗലം മാട്ടാനിക്കുളം കണിക്കൊന്ന നഗറിലാണ് വാഴപ്പിണ്ടി കുലച്ചത്. ആഗസ്റ്റ് 15ന് കൊടിയുയർത്തുന്നതിന്റെ ഭാഗമായി കണിക്കൊന്ന ക്ലബ് പ്രവർത്തകർ അലങ്കാരത്തിന് വേണ്ടി നാല് വാഴപ്പിണ്ടികൾ കണിക്കൊന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് റോഡരികിൽ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. അതിൽ ഒന്നാണ് കൗതുകകരമായി ഇന്നലെ വെളുപ്പിന് കുലച്ചത്. വാഴപ്പിണ്ടിയുടെ മുകൾഭാഗത്താണ് കുല വന്നിട്ടുള്ളത്. നിരവധി പേർ ഈ കൗതുകം കാണാൻ എത്തുന്നുണ്ട്.