1

തൃശൂർ: സർക്കാരിനെ പ്രതിനിധീകരിച്ച് പൊലീസ് വകുപ്പ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാൻ താത്പര്യമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.keralapolice.gov.in നിന്നും ഡൗൺലോഡ് ചെയ്ത് സ്‌കൂൾ പ്രധാനാദ്ധ്യാപകൻ/പ്രാധാനാദ്ധ്യാപിക കൃത്യമായി പൂരിപ്പിച്ച് സെപ്തംബർ 13ന് വൈകിട്ട് അഞ്ചിന് മുൻപായി spcprogramme.pol@kerala.gov.in എന്ന ഇമെയിൽ മുഖേന എസ്.പി.സി ഡയറക്ടറേറ്റിലും, അസ്സലും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസിൽ നേരിട്ടും സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ കൂടെയുള്ള അനുബന്ധം (I), (II) & (III) എന്നിവ പൂരിപ്പിച്ച് അപേക്ഷയുടെ കൂടെ ഉള്ളടക്കം ചെയ്യണം. അപേക്ഷയുടെ പകർപ്പ് അനുബന്ധം (IV) സഹിതം അതത് പൊലീസ് സ്റ്റേഷനിൽ നേരിട്ട് സമർപ്പിക്കണം. വൈകിയതും അപൂർണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.