1

തൃശൂർ: നഗരത്തിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ സുരക്ഷയിൽ ഗുരുതരമായ കൃത്യ വിലോപമാണ് കോർപറേഷൻ കാണിച്ചതെന്ന് കെ.പി.സി.സി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയേൽ. വിഷയം പ്രാധാന്യത്തോടെ എടുത്ത് നടപടികൾ കൈക്കൊള്ളണമെന്ന് കൗൺസിൽ യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. അപകടങ്ങളുണ്ടാകുന്നതു വരെ കാത്തിരിക്കരുതെന്നും പറഞ്ഞിരുന്നു. കെട്ടിടങ്ങളുടെ ജീർണാവസ്ഥ മറയ്ക്കാൻ എ.സി.പി പാനലിംഗ് നടത്തുന്നതിന് അനുമതി നൽകുന്നത് കോർപറേഷനാണ്. പഴയ കെട്ടിടങ്ങൾ തുടർച്ചയായി തകർന്നിട്ടും മേയറുടെ നടപടി പ്രഖ്യാപനത്തിലൊതുങ്ങി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ കെട്ടിടങ്ങളുടെ പട്ടിക ഒരു ഘട്ടത്തിൽ പോലും കോർപറേഷൻ പരിഗണിച്ചില്ല. ജില്ലാ ഭരണകൂടത്തിന്റെ പട്ടികപ്രകാരം നടപടിയെടുക്കാൻ ഇനിയും വൈകരുതെന്നും ആവശ്യപ്പെട്ടു.