c

വയനാടിന് കൈത്താങ്ങായി നാടകപ്രവർത്തകർ നടത്തുന്ന 'ഇതും നമ്മൾ അതിജീവിക്കും' നാടകാവതരണത്തിൽ നിന്ന്.

ചേർപ്പ് : വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ അതിജീവിതത്തിന് നാടകാവതരണത്തിലൂടെ പണം സ്വരൂപിക്കുകയാണ് ഒരുപറ്റം കലാകാരൻമാർ. ഊരകം എച്ച്.എച്ച്. രവിവർമ്മ വായനശാലയുടെ സംഘാടനത്തിൽ സുരേഷ് നന്മയും ലതാമോഹൻ പാലക്കാടും രചനയും സംവിധാനവും നിർവഹിച്ച 'ഇതും നമ്മൾ അതിജീവിക്കും' എന്ന നാടകം വയനാട് അതിജീവനത്തിനായി 20 വേദികൾ പിന്നിട്ടു. ധനസഹായം സംഘാടകർ അടച്ചുകൊണ്ടുവരുന്ന പണപ്പെട്ടിയിലാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നാടകവതരണത്തിൽ നിന്ന് കിട്ടിയ 74,893 രൂപ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാമചന്ദ്രൻ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. രണ്ടാംഘട്ട നാടകയാത്ര ഏങ്ങണ്ടിയൂരിൽ നിന്ന് ആരംഭിച്ചു. വാഹനങ്ങളിൽ നാടക സജീകരണത്തോടെ എത്തുന്ന സംഘം 'സ്‌കൂളുകൾ, തെരുവുകൾ, വായനശാലകൾ എന്നിവിടങ്ങളിലടക്കം സൗജന്യമായി അവതരിപ്പിക്കും. സുരേഷ് നന്മ, ചാക്കോ ഡി. അന്തിക്കാട്, ലതാമോഹൻ പാലക്കാട്, സനി വല്ലച്ചിറ, പ്രസാദ് കിഴക്കൂട്ട് , ഗോപു ഊരകം, ജയകൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ. ഡാവിഞ്ചി സുരേഷ് കലയും ബിന്ദു ഇരുളം വയനാടാണ് നാടക സംഗീതവും നിർവഹിച്ചിരിക്കുന്നത്.