rk3

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരിഞ്ഞനം കുട്ടിത്തിരുവാതിരക്കൂട്ടം കയ്പമംഗലം എസ്.ഐ: സജീഷിന് ചെക്ക് കൈമാറുന്നു.

കയ്പമംഗലം: വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ടീം കുട്ടിത്തിരുവാതിരക്കൂട്ടം പെരിഞ്ഞനം. വേദികളിൽ കൈകൊട്ടിക്കളിയിലൂടെ ലഭിച്ച വരുമാനത്തിൽ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ടീം കുട്ടിത്തിരുവാതിരക്കൂട്ടം ധനസമാഹരണം നടത്തിയത്. പെരിഞ്ഞനം വെസ്റ്റ് എസ്.എൻ.എസ്.യു.പി സ്‌കൂൾ വിദ്യാർത്ഥിനികളായ ഇവരിൽ നിന്നും കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐ: സജീഷ് ചെക്ക് ഏറ്റുവാങ്ങി. സ്‌കൂളിലെ സി.സി.ടി.വി ക്യാമറയുടെ ഉദ്ഘാടനവും പുതിയ സ്‌കൂൾ ബസിന്റെ ഫ്‌ളാഗ് ഓഫും നിർവഹിക്കാനെത്തിയതായിരുന്നു എസ്.ഐ: സജീഷ്. പ്രധാന അധ്യാപിക സംഗീത, പി.ടി.എ പ്രസിഡന്റ് സജീവൻ പടിഞ്ഞാറെക്കുറ്റ്, സ്‌കൂൾ മാനേജർ സജീവൻ പീടികപ്പറമ്പിൽ, ടീം കുട്ടിത്തിരുവാതിര നൃത്താദ്ധ്യാപിക ഗീത പ്രതീപ് തുടങ്ങിയവരും പങ്കെടുത്തു.