തൃശൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സങ്കൽപ്പ് ഹബ് ഫൊർ എംപവർമെന്റ് ഒഫ് വിമൺ ജില്ലാ പഞ്ചായത്ത് ഹാളിൽ കുടുംബശ്രീ അംഗങ്ങൾക്കും ലോ കോളജ് വിദ്യാർത്ഥികൾക്കും മറ്റ് മേഖലകളിലുള്ള സ്ത്രീകൾക്കും ഉദ്യോഗസ്ഥർക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സാമൂഹിക നീതി വകുപ്പ് സീനിയർ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫൻ, കെ. രാധാകൃഷ്ണൻ, വനിതാ ശിശു വികസന വകുപ്പിന്റെ സ്‌കീമുകളെക്കുറിച്ച് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി.ഡി. വിൻസെന്റ്, ദീപ ജോസ് എന്നിവർ ക്ലാസെടുത്തു.