തൃശൂർ: ഗുരുവായൂര്‍ അതിഥി മന്ദിരം നിര്‍മ്മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ അധികൃതര്‍ അറിയിച്ചു. ഭൂമി കൈയേറ്റം ഒഴിവാക്കുന്നതിന് അതത് വകുപ്പുകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.ഡി.എം: ടി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമികള്‍ കൃത്യമായി റെക്കാഡ് പരിശോധിച്ച് അതിര്‍ത്തി ഉള്‍പ്പെടെ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സമയബന്ധിതമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്ത് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ചേലക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്നും യോഗം വ്യക്തമാക്കി.
പുന്നയൂര്‍ ഫിഷറീസ് കോളനിയില്‍ 14 പേര്‍ക്ക് പട്ടയം നല്‍കണം. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ സുനാമി കോളനിയിലെ വീടുകൾ വാസയോഗ്യമാക്കണം. ചാവക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം അപേക്ഷ നല്‍കിയ ഓഫീസുകള്‍ക്ക് ഉടൻ അനുവദിച്ച് നല്‍കണം.
- എന്‍.കെ. അക്ബര്‍ എം.എല്‍.എ
പൂമല ഡാം ഉള്‍പ്പെടുന്ന കിള്ളന്നൂര്‍ വില്ലേജിന്റെ സാറ്റ്‌ലൈറ്റ് ഡിജിറ്റല്‍ സര്‍വേയ്ക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണം, മെഡിക്കല്‍ കോളജിന് സമീപം തലപ്പിള്ളി ഭാഗത്ത് റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് യോഗം ചേരണം.
- സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ