acc

കുന്നംകുളം: പെരുമ്പിലാവ് കരിക്കാട് നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ചുമറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. കാർ പൂർണമായും തകർന്നു. പഴഞ്ഞി കോട്ടോൽ സ്വദേശി മുബാറക്ക് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ കരിക്കാട് കെ.കെ.റീജൻസിക്ക് സമീപമായിരുന്നു അപകടം.

ശക്തമായ മഴയിൽ കാറിന്റെ ടയർ തെന്നിമാറി സമീപത്തെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന് മുൻപിൽ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾക്കും കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ പെരുമ്പിലാവ് റെഡോൺ ആംബുലൻസ് പ്രവർത്തകൻ ഹാഷിറിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് മേൽ നടപടി സ്വീകരിച്ചു.