bridge

മുതുവറ : അടാട്ട് പഞ്ചായത്തിലെ വിവിധയിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകളുടെ ഉദ്ഘാടനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പുഴയ്ക്കലിലെ പുഴ, കെ.എൽ.ഡി.സി കനാലുമായി ചേരുന്ന ഭാഗത്തുണ്ടായിരുന്ന ബണ്ട് മൂലം മഴക്കാലത്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് അടാട്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. വലതു ബണ്ടിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചതോടെ ഇതിന് ശാശ്വതപരിഹാരമാകും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമ്മി അജിത് കുമാർ, മെമ്പർ ബിനിത തോമസ്, കെ.എൽ.ഡി.സി ചെയർമാൻ സത്യനേശൻ, കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.എസ്.രാജീവ് സംസാരിച്ചു. എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന കൃഷി വകുപ്പ് 1.57 കോടി അനുവദിച്ച് നിർമ്മാണം പുരോഗമിക്കവേ മെക്കാനിക്കൽ പ്രവൃത്തികൾക്കായി 70 ലക്ഷം രൂപ കൂടി അനുവദിച്ചാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.