anganvadi
താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടി പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

പെരിങ്ങോട്ടുകര : താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിലെ അനശ്വര സ്മാർട്ട് അംഗൻവാടി പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. മുൻ എം.പി: ടി.എൻ. പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30.5 ലക്ഷം ചെലവഴിച്ചാണ് അംഗൻവാടി നിർമ്മിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. അഷറഫ് അദ്ധ്യക്ഷനായി. ആന്റോ തൊറയൻ, കെ.കെ. ശശിധരൻ, സീന അനിൽകുമാർ, സിജോ പുലിക്കോട്ടിൽ, ഫാത്തിമ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും വാസുകി മുറ്റിച്ചൂരിന്റെ വീരനാട്യം നൃത്താവിഷ്‌ക്കാരവും നടന്നു.