കൊടകര : എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ ആസ്ഥാനമന്ദിരമായ വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി മന്ദിരത്തിന്റെയും ഗുരുമന്ദിരത്തിന്റെയും സമർപ്പണം കൊടകരയുടെ ഉത്സവമായി. ആയിരക്കണക്കിന് വനിതകളുടെ പൂത്താലവും താളമേളങ്ങളോടെയുമാണ് കൊടകര ജംഗ്ഷനിൽ നിന്നും യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ സമ്മേളനവേദിയായ കുമാരനാശാൻ നഗറിലേക്ക് ആനയിച്ചത്.
യോഗം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കി ശ്രീനാരായണ മെഡിക്കൽ കോളേജ് പ്രസിഡന്റ് ശ്രീധരൻ ജയകുമാർ ഗുരുമന്ദിരത്തിന്റെ സമർപ്പണം നടത്തി. യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്നായിരുന്നു പൊതുയോഗം. ഘോഷയാത്രയ്ക്കും ഉദ്ഘാടനച്ചടങ്ങുകൾക്കും യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് പി.കെ.സുഗതൻ, യൂണിയൻ ഭാരവാഹികളായ നന്ദകുമാർ ചക്കമല്ലിശ്ശേരി, എൻ.ബി.മോഹനൻ, കെ.എസ്.ശ്രീരാജ്, പ്രഭാകരൻ മുണ്ടയ്ക്കൽ, സുമ ഷാജി, സൂര്യ ഗോപകുമാർ, കെ.എസ്.സൂരജ്, നന്ദകുമാർ മലപ്പുറം, കെ.ഐ.പുരുഷോത്തമൻ, ശ്രീധരൻ വൈക്കത്താടൻ, കെ.ജി.സുരേന്ദ്രൻ, എ.ബി.വിശ്വംഭരൻ ശാന്തികൾ, പ്രണവ് ലാൽ, മിനി പരമേശ്വരൻ, ലൗലി സുധീർ ബേബി, സൂര്യ ഗോപകുമാർ, ലീന വിജയൻ, ഷൈല രാജൻ, ടി.ആർ.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.