ഗുരുവായൂർ: പടിഞ്ഞാറെനടയിലെ ആദ്യകാല വ്യാപാരി വടക്കേ ഔട്ടർ റിംഗ് റോഡിൽ പതിയാരികുറ്റിപ്പെട്ടി വീട്ടിൽ (സത്യ നിവാസ് ) പി.കെ.സത്യനാഥൻ നായർ(86) നിര്യാതനായി. ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും, മർച്ചന്റ്സ് അസോസിയേഷൻ ഏകാദശി വിളക്ക് കമ്മിറ്റി പ്രസിഡന്റുമാണ്. മർച്ചൻറ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, മമ്മിയൂർ അയ്യപ്പ ഭക്ത സംഘം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കം മക്കൾ. ജ്യോതിലക്ഷ്മി,ഗീത,വേണുഗോപാൽ(ബിസിനസ്),ധന്യ മരുമക്കൾ. കുഞ്ഞി ശങ്കരമേനോൻ (ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ),ചന്ദ്രശേഖരൻ(ബിസിനസ്),വീണ,അനിൽ(യുഎഇ).സംസ്കാരം ഇന്ന് രാവിലെ 11 ന് ചെറുതുരുത്തി ശാന്തിതീരത്ത്.