വിതുര:നരിക്കല്ല് റസിഡന്റ്സ് അസോസിയേഷന്റെയും പാലോട് ബ്രദേഴ്സ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ നരിക്കല്ല് സാംസ്‌കാരിക നിലയത്തിൽ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടൂപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരംനൽകി അനുമോദിച്ചു.ഫ്രാറ്റ് വിതുരമേഖലാസെക്രട്ടറി തെന്നൂർഷിഹാബ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് എൻ.ബാലകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു.തെന്നൂർവാർഡ് മെമ്പർ ബി.സുലൈമാൻ അവാർഡ് വിതരണം നടത്തി.സെക്രട്ടറിആർ.ഗീത,മുൻ പ്രസിഡന്റ് കെ.വിജയൻപിള്ള,ഡോ.റുബീന,എ.സന്തോഷ്‌കുമാർ,കെ.പി.ജയചന്ദ്രൻ,ടി.പി നെപ്പോളിയൻ എന്നിവർ പങ്കെടുത്തു.