വിതുര:തൊളിക്കോട് ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകസംഗമം സംഘടിപ്പിച്ചു.സംഘംപ്രസിഡന്റും തുരുത്തിവാർഡുമെമ്പറുമായ എൻ.എസ്.ഹാഷിം ഉദ്ഘാടനം ചെയ്തു.ഭരണസമിതിഅംഗം കുന്നിൽനാസർ അദ്ധ്യക്ഷത വഹിച്ചു.ക്ഷീരവികസനഒഫീസർ ജി.മേരിസുധ,ഡയറിഫാംഇൻസ്‌പെക്ടർ അമൃതരാജ്, ഒലിപ്പിൽനാഫില,ഫിലിപ്പ് സംഘംസെക്രട്ടറി ബിന്ദുകല,സിന്ധുകാവുമൂല,ഫൈസൽഫൈസു, ഇജാസ് ബ്രദർ എന്നിവർ പങ്കെടുത്തു.