aadivasi

വിതുര:ആദിവാസികാണിക്കാർസംയുക്തസംഘം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര നാസ്ഓഡിറ്റോറിയത്തിൽ ഗോത്രസംഘോത്സവം സംഘടിപ്പിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ് പൊൻപാറ കെ.രഘു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനജനറൽസെക്രട്ടറി മേത്തോട്ടം പി.ഭാർഗവൻ സ്വാഗതംപറഞ്ഞു.ചേന്നൻപാറ വാർഡ് മെമ്പർമാൻകുന്നിൽപ്രകാശ്,എ.കെ.എസ്.എസ് സംസ്ഥാനട്രഷറർ വി.സുധാകരൻ,വൈസ് പ്രസിഡന്റ് ടി.വിജയമ്മ,ജോയിന്റ്‌സെക്രട്ടറി ഉദയകുമാർ,വർക്കിംഗ് പ്രസിഡന്റ് ജെ.സാംബശിവൻ, വി.ഹരിലാൽ,ചന്ദ്രിക,ലത, രാജേന്ദ്രൻ,ഓമന,അജയകുമാർ,മോളി,സോമൻ,ലിജി,നീർപ്പാറഗിരീശൻ എന്നിവർ പങ്കെടുത്തു.