മുടപുരം: കൈലാത്തുകോണം,കൂത്താങ്ങൽ കശുഅണ്ടി ഓഫീസിനു സമീപം സാമൂഹ്യ വിരുദ്ധർ അറവുമാലിന്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വാർഡ് മെമ്പർ ബി.ഷീലയും,മംഗലപുരം സർക്കിൾ ഇൻസ്‌പെക്ടറും സ്ഥലം സന്ദർശിച്ച് പരിശോധിക്കുകയും,നാട്ടുകാരുടെ പരാതി കേൾക്കുകയും ചെയ്തു.ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.