1

തിരുവനന്തപുരം: തലസ്ഥാനത്തെ ഈഞ്ചയ്ക്കൽ ഫ്ളൈ ഓവറിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈഞ്ചയ‌്ക്കൽ ജംഗ്ഷനിലെ റോഡിന്റെ മദ്ധ്യത്തിൽ സ്‌പാനുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. രണ്ട് തൂണുകളുടെ കോൺക്രീറ്റിംഗ് തുടങ്ങി. ഫ്ളൈ ഓവറിലേക്കുള്ള ബൈപ്പാസ് റോഡ് ഉയർത്തുന്നതിനുള്ള കോൺക്രീറ്റ് ബ്ലോക്കുകളും സ്ഥലത്ത് എത്തിച്ചു. 2025 ജൂലായിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ദേശീയപാത 66ൽ ചാക്ക ഫ്ളൈ ഓവർ അവസാനിക്കുന്നിടത്തു നിന്ന് ആരംഭിച്ച് മുട്ടത്തറയിൽ അവസാനിക്കുന്ന വിധത്തിലാണ് ഫ്ളൈ ഓവർ. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് പദ്ധതിയുടെ ചുമതല.


 കുരുങ്ങില്ല

ഈഞ്ചയ്‌ക്കൽ ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നതോടെ കോവളം, വിഴിഞ്ഞം, ശംഖുംമുഖം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കുരുക്കിൽപ്പെടാതെ നഗരത്തിലേക്ക് കടക്കാനാകും. കഴക്കൂട്ടത്തു നിന്ന് തമിഴ്നാട് ഭാഗത്തേക്കുള്ള യാത്രയും സുഗമമാകും. പടിഞ്ഞാറേക്കോട്ട വഴിയെത്തുന്നതും കഴക്കൂട്ടം ഭാഗത്ത് നിന്നുള്ളതുമായ വാഹനങ്ങൾക്ക് ചാക്ക മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിലൂടെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പോകാനാവും.

ഈഞ്ചയ്ക്കൽ ഫ്ളൈ ഓവർ

ചാക്ക ഫ്ളൈ ഓവർ മുതൽ മുട്ടത്തറ വരെ

 നാലുവരിപ്പാത
 9 സ്‌പാനുകൾ (ഓരോ 25മീറ്ററിലും)​

 തിരുവല്ലത്ത് പാലം

പദ്ധതിച്ചെലവ്

72 കോടി

യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം നടക്കുന്നത്. എത്രയും വേഗം പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം

- ആന്റണി രാജു, എം.എൽ.എ