minister

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ അഭിസംബോധന ചെയ്യുമ്പോൾ'അംഗപരിമിതർ/വികലാംഗർ' എന്നീ പദപ്രയോഗങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

ഭിന്നശേഷിക്കാർക്കായുളള സംസ്ഥാന കമ്മിഷറേറ്റിന്റെ സർക്കുലറും, നിയമസഭാ സെക്രട്ടറിയുടെ കത്തും പ്രകാരമാണ് ഉത്തരവ്. 'ഭിന്നശേഷിക്കാർ ഡ്രിഫറന്റ്ലി ഏബിൾഡ്)'എന്ന് മാത്രമേ ഉപയോഗിക്കാവു. ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സ്പാർക്ക് പ്രൊഫൈലിൽ ' പി.എച്ച് (ഫിസിക്കലി ഹാന്റീക്യാപ്പ്ഡ്)' എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളിൽ * ഡിഎ (ഡിഫറന്റ്ലി ഏബിൾഡ്)' എന്ന് മാറ്റം വരുത്തുന്നതിന് ആവശ്യമായ തിരുത്തലുകൾ സ്പാർക്ക് സോഫ്റ്റ് വെയറിൽ വരുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള സർവ്വീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സ്പാർക്ക് ചീഫ് പ്രോജക്ട് മാനേജർ അഭ്യർത്ഥിച്ചിരുന്നു.സർക്കാർ ഇക്കാര്യം പരിശോധിച്ച് കേരള സർവ്വീസ് ചട്ടങ്ങളിലെ 'ഡിസേബിൾഡ്', 'ഫിസിക്കലി ഹാന്റിക്യാപ്പ്ഡ്', 'ഫിസിക്കലി / മെന്റലീ ചലൻജ്ഡ്' എന്നത് ഡിഫറന്റ്ലി ഏബിൾഡ് (ഡിഎ)' എന്ന് ഉപയോഗിക്കേണ്ടതാണെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിലേക്കായി സർവ്വീസ് രേഖകളിലും സ്പാർക്ക് സോഫ്റ്റ് വെയറിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും..