കിളിമാനൂർ:വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സൗകര്യാർത്ഥം നഗരൂർ രാജധാനി കോളേജിൽ എൻജിനിയറിംഗ് ഓപ്ഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.കോളേജിന്റെ പത്തോളം എൻജിനിയറിംഗ് ബ്രാഞ്ചുകളിലേക്ക് ഈ സേവനം ലഭ്യമാക്കുന്നതിനോടൊപ്പം, കീം 2024 പ്രകാരം ഓപ്ഷൻ നൽകാൻ വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്.ഈ സേവനങ്ങൾ സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 7025077773, 7025577773.