പള്ളിക്കൽ:മുതല ഗവ:എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി യോഗാക്ലാസ് സംഘടിപ്പിച്ചു.പള്ളിക്കൽ ഗവ.ആയൂർവേദ ഡിസ്‌പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധക്ഷ എസ്.ഷീബ ഉദ്ഘാടനം ചെയ്തു.യോഗ ഇൻസ്ട്രക്ടർ ലിജ,പി.ടി.എ പ്രസിഡന്റ് ദീപു മോഹനൻ,പ്രധാനാദ്ധ്യാപിക ജുനൈദാബീവി,മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.