ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നാവശ്യം ശക്തം. വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്,മോഷണം,ലഹരിക്കച്ചവടം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് സ്റ്റാൻഡിൽ അരങ്ങേറുന്നത്. സ്വകാര്യ ബസുകളുടെ അമിത വേഗതയും,ജീവനക്കാരുടെ കൈയേറ്റ ശ്രമങ്ങളും തടയാൻ ബസ് സ്റ്റാൻഡിൽ പൊലീസ്
എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.