കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന പാഴ് വൃക്ഷങ്ങൾ അപകട ഭീഷണിയാകുന്നു. കുറവൻ കുഴി- തൊളിക്കുഴി റോഡിൽ അടയമൺ കയറ്റത്തിൽ നിൽക്കുന്ന മരങ്ങളാണ് അപകട ഭീഷണ ഉയർത്തുന്നത്. പല മരങ്ങളും എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മറിയുമെന്ന സ്ഥിതിയാണ്. ഇവ മറിഞ്ഞാൽ ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പടെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുകളിലൂടെ വീഴാനുള്ള സാദ്ധ്യതയും ഉണ്ട്. ഓരോ മഴക്കാലത്തും കയറ്റത്തിലെ ഒരു വശത്തെകുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നത് പതിവാണ്. എത്രയും വേഗം ഈ മരങ്ങൾ മുറിച്ചുമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം