നെയ്യാറ്റിൻകര : ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ദിനാചരണം ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലാ കൺവീനർ ഹരി.പി നേതൃത്വം നൽകിയ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് സതീഷ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ദീപ.ജി.സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദക് മുഖ്യ പ്രഭാഷണവും നടത്തി.കരിയർ സ്റ്റേറ്റ് ഫാക്കൽറ്റിയായ അഭിലാഷ് കരിയർ മാർഗനിർദ്ദേശം നൽകി.വ്യത്യസ്തമായ കരിയർ സാദ്ധ്യതകളെക്കുറിച്ച് വിദ്യാർത്ഥിനികളായ അനഘ,സൗപർണിക,അളകനന്ദ,അനഘ സുരേഷ്,ഗോപികരാജേഷ്,അലീന.പി.സനിൽ,പാർവതി,അറഫ ഫാത്തിമ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആനി ഹെലൻ നന്ദി പറഞ്ഞു.