തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി. ഭക്ഷ്യവസ്തുക്കളടങ്ങിയ 3,000 കിറ്റുകൾ ആദ്യഘട്ടത്തിൽ എത്തിക്കും.

എൻ.ഐ.ഐ.എസ്.ടി ജീവനക്കാരും വിദ്യാർത്ഥികളും സംയുക്തമായി തയ്യാറാക്കിയ ഉപ്പുമാവ്, റസ്‌ക്, ചെറുധാന്യം കൊണ്ടുള്ള ലഘുഭക്ഷണങ്ങൾ തുടങ്ങിയവയാണ് എത്തിക്കുക. രണ്ടു മുതൽ നാലാഴ്ച വരെ കേടാവില്ല. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ഉത്പാദനം കൂട്ടാനും എൻ.ഐ.ഐ.എസ്.ടി പദ്ധതിയിടുന്നു.