വിമാനത്താവളത്തിൽ സെൽഫി എടുക്കാൻ എത്തിയ ആരാധകനെ തള്ളി മാറ്റി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.
ചിരഞ്ജീവിയും ഭാര്യ സുലേഖയും സംഘവും എയർപോർട്ട് ലിഫ്ടിൽ നിന്ന് ഇറങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ചിരഞ്ജീവി നടന്നു വരുന്നതിനിടെ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതോടെ അയാളെ ശക്തമായി തള്ളി മാറ്റുന്നതാണ് വീഡിയോ. ഈ വീഡിയോ വിവാദമായതോടെ ചിരഞ്ജീവിയെ പിന്തുണച്ച് ആരാധകർ രംഗത്തു വന്നു.
പരുഷമായ കാര്യമാണ് നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെ അനുവാദം ചോദിക്കണമെന്നാണ് ഒരു ആരാധകൻ പറയുന്നത്. പാരീസിൽ നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ചിരഞ്ജീവി കുടുംബ സമേതം പങ്കെടുത്തിരുന്നു. ഇവിടെ നിന്നുള്ള തിരിച്ചു വരവിലാണ് സംഭവം. അടുത്തിടെ നാഗാർജുനയുടെ ബോഡി ഗാർഡ് ആരാധകനെ തള്ളി മാറ്റിയ വീഡിയോ വിവാദമായിരുന്നു.