asif-ali

പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ കായിക മേഖലയിൽ നിക്ഷേപം നടത്താൻ ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ സ്ക്വാഡിൽ ആസിഫ് അലി നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ)​ ഡയറക്ടർ എൻ.പി. ഹസൻകുഞ്ഞി,​ ദോഹയിലെ കാസിൽ ഗ്രൂപ്പ് എം.ഡി. മിബു ജോസ് നെറ്റിക്കാടൻ,​ അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി,​ വയനാട് എഫ്.സി. പ്രൊമോട്ടർ ഷമിം ബക്കർ എന്നിവരാണ് കണ്ണൂർ സ്ക്വാഡിന്റെ ഉടമകൾ. സെപ്തംബർ മാസത്തിൽ ആദ്യ കിക്കോഫ് നടക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരളയിലേക്ക് മലയാള സിനിമയിൽ നിന്ന് കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്.

ഇതിഹാസ താരങ്ങളെ അണിനിരത്തി കേരളത്തിൽ തുടക്കമാകുന്ന പുതിയ ഫുട് ബാൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു. കേരളത്തിലെ പ്രൊഫഷണൽ ഫുട് ബാൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാതാരമായും പൃഥ്വിരാജ് മാറി. ഫോഴ്സാ കൊച്ചി എഫ്.സി എന്നാണ് പൃഥ്വിരാജിന്റെ ടീമിന്റെ പേര്.