priyanka-mohan

ജയം രവി നായകനായി കോമഡിക്ക് പ്രാധാന്യം നൽകി എം. രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദ‍ർ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. പ്രിയങ്ക മോഹനാണ് നായിക. ശരണ്യ പൊൻവർണൻ,​ വിടിവി ഗണേഷ്,​ നാട്ടി സീത,​ അച്യുത്,​ റിവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വേകാനന്ദ് സന്തോഷ്. സംഗീതം ഹാരിസ് ജയരാജ്. അതേസമയം സൈറൺ ആണ് ജയം രവി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അനുപമ പരമേശ്വരനാണ് ജയം രവിയുടം നായികയായി എത്തിയത്. കീർത്തി സുരേഷ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സൈറണുണ്ട്. ആന്റണി ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ശെൽവകുമാർ ആണ് എസ്.കെ. ഛായാഗ്രഹണം . ജി.വി. പ്രകാശ് കുമാ‌ർ ആണ് സംഗീതം.