കോവളം: ആയുർവേദ ടൂറിസത്തിന്റെ പ്രചാരകനും സോമതീരം സ്ഥാപകനുമായ ഡോ.പോളി മാത്യുവിന്റെ 9ാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും രക്ത ദാനവും സംഘടിപ്പിച്ചു.ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പും അനുസ്മരണവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജനറൽ മാനേജർ അജിത് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം പ്രസ്‌ക്ലബ് പ്രസിഡന്റ് അയൂബ്ഖാൻ, കോട്ടുകാൽ പഞ്ചായത്തംഗം ദീപു,ശ്രീരാഗ് എം.എസ് തുടങ്ങിയവർ പങ്കെടുത്തു.