തിരുവനന്തപുരം: സംസ്ഥാനത്തെ ലിഫ്റ്രുകൾ, എസ്കലേറ്ററുകൾ തുടങ്ങിയവയുടെ സുരക്ഷിതമായ പ്രവർത്തനത്തിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ലൈസൻസ് നിർബന്ധമായതിനാൽ കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾക്ക് കുടിശിക തുക ഒഴിവാക്കി നിശ്ചിത തുകയായ 3310 രൂപ അടച്ച് ലൈസൻസെടുക്കാൻ അവസരം. ഇന്നലെ മുതൽ ആരംഭിച്ച അദാലത്ത് എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയിച്ചു. ഒക്ടോബർ 30 വരെയാണ് അദാലത്ത്. വിവരങ്ങൾക്ക് ഫോൺ: 0471- 2934159.