ചേരപ്പള്ളി : കർക്കടക വാവുബലി തർപ്പണത്തിന് ഗ്രാമീണ മേഖലയിലെ ക്ഷേത്രങ്ങളും സമീപത്തെ സ്നാനഘടങ്ങളും ഒരുങ്ങി.നാളെ രാവിലെ 4 മണി മുതൽ പിതൃതർപ്പണം നടക്കും.ചേരപ്പള്ളി ശിവശക്തി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സന്തോഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ സമീപത്തെ കടവിൽ ബലിതർപ്പണം നടക്കും.ഇറവൂർ വലിയകളം ശ്രീദുർഗ്ഗാദേവീ തമ്പുരാൻ ക്ഷേത്രത്തിൽ പുലർച്ചെ 5 മുതൽ കുളപ്പട വിനീത് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ സമീപത്തെ ബലിക്കടവിൽ പിതൃതർപ്പണം നടക്കും.ഇറവൂർ മൂർത്തിയാർമഠം ശിവപ്രഭ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ പുലർച്ചെ 5 മുതൽ അജയൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രബലിക്കടവിൽ പിതൃതർപ്പണം നടക്കും.പറണ്ടോട് നാലാംകല്ല് ചമ്പോട്ടുംപാറ പടുകളം പെരുമാൾ മുത്തൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പുലർച്ചെ 6 മുതൽ മുള്ളങ്കല്ല് ശംഭു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പിതൃതർപ്പണം നടക്കും.ബൗണ്ടർമുക്ക് നെല്ലിമൂട് നരസിംഹമൂർത്തി തമ്പുരാൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പുലർച്ചെ 5 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ ആനക്കയത്തുംമൂല കടവിൽ പിതൃതർപ്പണം നടക്കും.കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മേൽശാന്തി അജിൻ ഹരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ബലിക്കടവിൽ പിതൃതർപ്പണവും ക്ഷേത്രത്തിൽ തിലഹോമവും നടക്കും.കോട്ടയ്ക്കകം വലിയ കട്ടയ്ക്കാൽ മഹാദേവ ക്ഷേത്രം,പ്രസിദ്ധമായ ആര്യനാട് ആനന്ദേസ്വരം ശിവക്ഷേത്രം,പനയ്ക്കോട് കണിയാരംകോട് ആയിരവല്ലി തമ്പുരാൻ മഠം എന്നിവിടങ്ങളിലും പിതൃതർപ്പണ ചടങ്ങ് നടക്കും.