തിരുവനന്തപുരം: രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്തശേഷം നാട്ടിലെത്തിയ പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും സൊസൈറ്റികൾക്കും കാനറാ ബാങ്കുമായി ചേർന്ന് നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് പദ്ധതിയനുസരിച്ച് നൽകുന്ന പ്രവാസി ബിസിനസ് ലോൺ വിതരണത്തിനായി 9ന് തിരുവനന്തപുരത്തെ നോർക്ക ഓഫീസിൽ ക്യാമ്പ് നടത്തും.താത്പര്യമുള്ളവർ പാസ്‌പോർട്ട്,ആധാർ,റേഷൻകാർഡ് തുടങ്ങിയ രേഖകൾ സഹിതം എത്തണം.ക്യാമ്പിൽ പങ്കെടുക്കുന്നതിന് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും),918802 012 345 (വിദേശത്ത് നിന്നും,മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.