ബാലരാമപുരം: കോട്ടുകാൽ കവികൾ സാംസ്കാരിക വേദിയുടെ പ്രതിമാസപരിപാടി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ശ്യാമപ്രസാദ് എസ്.കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു.വേദി സെക്രട്ടറി വിജേഷ് ആഴിമല,​ഗ്രന്ഥശാല സെക്രട്ടറി സി.തങ്കരാജ്,​ഉണ്ണിക്കൃഷ്ണൻ ബാലരാമപുരം,​ പയറ്റുവിള സോമൻ,​ സനിൽ കാക്കാമ്മൂല,​കല്ലിയൂർ വിശ്വംഭരൻ,​ശിവകല,​കോട്ടുകാൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.കാവ്യസംഗമം ജാനു കാഞ്ഞിരംകുളത്തിന്റെ അദ്ധ്യക്ഷതയിൽ കോട്ടുകാൽ സത്യൻ ഉദ്ഘാടനം ചെയ്തു.