ചിറയിൻകീഴ്: ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ 6000ത്തോളം കുടുംബാംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയി നൽകുന്ന വസ്ത്ര വിതരണം 4ന് ചിറയൻകീഴ് താമരക്കുളം മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നടക്കും.ആശ്രമം പ്രസിഡന്റ് സി.വിഷ്ണു ഭക്തന്റെ അദ്ധ്യക്ഷതയിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.എല്ലാ സംഘാംഗങ്ങളും രാവിലെ 9.30ന് ആശ്രമത്തിൽ എത്തണമെന്നും എല്ലാ വർഷവും നൽകുന്ന സാമ്പത്തിക വിതരണവും ഓണക്കിറ്റ് വിതരണവും ഓണത്തിന് മുന്നോടിയായി ഉണ്ടാകുമെന്നും ആശ്രമം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അറിയിച്ചു. ഇതോടനുബന്ധിച്ച് ആശ്രമത്തിൽ നടന്ന സ്വാശ്രയ സംഘത്തിന്റെ എക്സിക്യുട്ടിവ് യോഗത്തിൽ സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു.അജി, പ്രീത,പ്രസീത,ശിവദാസൻ,രാജൻ,മീര,ജയദേവി,തങ്ക,ലീന,അജിത,സിന്ധു,രശ്മി,ഷീജ എന്നിവർ പങ്കെടുത്തു .
ക്യാപ്ഷൻ: അമൃത സ്വാശ്രയ സംഘത്തിന്റെ എക്സിക്യുട്ടിവ് യോഗം ആശ്രമം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു