കല്ലറ: മട്ടൻ വിലയോളം ഇടക്കാലത്ത് ഉയർന്ന മത്തി വില കുത്തനെ കുറഞ്ഞു.രാജകീയ പ്രൗഢിയും പണക്കാരൻ പരിവേഷവും മാറിയതോടെ സാധാരണക്കാർ മാർക്കറ്റുകളിൽ മത്തി തേടി എത്തിത്തുടങ്ങി. ഒരു മാസം മുൻപ് കിലോയ്ക്ക് 400 രൂപ വരെ മത്തിക്കുണ്ടായിരുന്നു. അതോടെ സാധാരണക്കാർ മത്തി വാങ്ങുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു.
മത്സ്യബന്ധന വള്ളക്കാർക്ക് മീൻ ലഭ്യത കൂടിയതും ട്രോളിംഗ് നിരോധനം അവസാനിക്കുന്നതും വില ഇടിയാൻ കാരണമായി. ഇപ്പോൾ മത്തിക്ക് 100-150 രൂപയെ ഉള്ളൂ.വില ഇനിയും കുറയുമെന്നാണ് സൂചന.ഇതോടെ ഹോട്ടലുകളിൽ ഊണിനോടൊപ്പം വീണ്ടും മത്തി എത്തിത്തുടങ്ങും. എന്നാൽ മറ്റ് മീനുകൾക്ക് കാര്യമായ വില കുറഞ്ഞിട്ടില്ല. ചിക്കൻ വിലയിലും മാറ്റം വന്നിട്ടുണ്ട്. പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ മത്തിയുടെയും ചിക്കന്റെയും വിലക്കുറവ് സാധാരണക്കാരന് ആശ്വാസമാകുന്നുണ്ട്.
കിളിമീൻ വിലയിൽ നേരിയ കുറവുണ്ടെങ്കിലും 300ന് മുകളിലാണ് വില. കായൽ മീനുകളുടെ വിലയിൽ കാര്യമായ മാറ്റമില്ല.
കൊഞ്ച് : 400
കരിമീൻ : 400
വാള : 460
ചൂര : 300
നെയ്യ് മീൻ : 350
അയല : 300
വങ്കട: 300