വെഞ്ഞാറമൂട്: കളിക്കുന്നതിനിടയിൽ വീടിന്റെ റൂമിനകത്ത് കയറി ഡോർ ലോക്ക് ചെയ്ത രണ്ടുവയസുകാരിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു.വേളാവൂർ ദാറുൽ ഹുദാ പള്ളിവിളയിൽ മുഹമ്മദ്‌ ഫൈസിയുടെ മകളാണ് മുറിക്കുള്ളിൽ കയറി ഡോറടച്ച് ലോക്ക് ചെയ്തത്.ഇന്നലെ വൈകിട്ട് 6ഓടെയായിരുന്നു സംഭവം.ഉടൻ ബന്ധുക്കൾ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ അറിയിച്ചു.ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി ഡോർ ബ്രേക്ക്‌ ചെയ്ത് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രൻ നായർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഗിരീഷ്‌കുമാർ,റോഷൻ രാജ്,ഹരേഷ്,വിനേഷ് കുമാർ,ജയരാജ്‌.ഹോംഗാർഡ് സനിൽ,അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.