തിരുവനന്തപുരം: റിട്ടയേർഡ് എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടന ( സാന്ത്വം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപസംഭാവന നൽകുമെന്ന് പ്രസിഡന്റ് പ്രതാപചന്ദ്രൻ നായരും ജനറൽ സെക്രട്ടറി ടി.കെ.ജി യും അറിയിച്ചു.
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി 50 ലക്ഷം കൈമാറുമെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അറിയിച്ചു.
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേരള ആദ്യഗഡുവായി 10 ലക്ഷം നൽകി.