loki
ചിഞ്ചുറാണി

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ പശുക്കളും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വയനാട് കളക്ടറേറ്റിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് ജില്ലയിലെ ക്ഷീരസംഘങ്ങൾ സഹായദൗത്യത്തിന് നേതൃത്വം നൽകണം. കാലിത്തീറ്റ ഉൾപ്പെടെയുള്ള ഉത്പാദന ഉപാധികൾ ലഭ്യമാക്കണം. ക്ഷീരസംഘങ്ങൾക്ക് സർക്കാർ ധനസഹായം നൽകും.
ചത്തുപോയ പശുക്കളെ മറവ് ചെയ്യാനും മറ്റുള്ളവയെ മാറ്റിപ്പാർപ്പിക്കാനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ എമർജൻസി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ക്ഷീരഗ്രാമം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വയനാട് ജില്ലയിൽ കൂടുതൽ പ്രാധാന്യം നൽകും. പൊതുമേഖലാ ബാങ്കുകൾ അനുവദിക്കുന്ന വായ്പകളിലെ പലിശ സർക്കാർ അടയ്ക്കും. അതിദരിദ്രർക്ക് 95 ശതമാനം സബ്സിഡിയിൽ പശുക്കളെ നൽകുമെന്നും മന്ത്രി പറഞ്ഞു,