തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിനു മുന്നിൽ കൂട്ടധർണ നടത്തി.എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം.ഷാജഹാൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ.ഷീജ,സംസ്ഥാന സെക്രട്ടറി പി.സുരേഷ്,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.ഗോപകുമാർ, കെ.പി.സുനിൽകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എസ്.സജീവ്കുമാർ,എം.രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.കെ.ജി.ഒ.എ സൗത്ത് ജില്ലാ സെക്രട്ടറി ഇ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എം.സുരേഷ്ബാബു സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു.