പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ കർക്കടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന്റെ ആറാട്ട് കടവായ കാഞ്ഞിരമൂട്ടു കടവിൽ ഇന്ന് രാവിലെ 4.30 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പ്രത്യേകം തയാറാക്കിയ ബലിമണ്ഡപത്തിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ ബലിതർപ്പണം നടക്കുക. ഒരേ സമയം നൂറോളം പേർക്ക് പങ്കെടുക്കാം. ഭക്തർക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശാനുസരണം ഫയർ ആൻഡ് റെസ്ക്യു, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെയും സഹായവും ഉണ്ടായിയിരിക്കും. കെ.എസ്.ആർ.ടി.സിയുടെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും സ്പെഷ്യൽ ബസ് സർവീസുകളും ഉണ്ടായിരിക്കും.