തിരുവനന്തപുരം: ഇന്നുമുതൽ നഗരസഭയിൽ കെട്ടിട പെർമിറ്റ്, ഭൂമി വാങ്ങൽ - വിൽക്കൽ,കൈവശാവകാശം തുടങ്ങിയവ അടക്കമുള്ള അപേക്ഷകൾ സ്വീകരിക്കുകയും തീർപ്പാക്കുകയും ചെയ്യുക 2040 വരെയുള്ള മാസ്റ്രർ പ്ളാൻ അനുസരിച്ച്. മുമ്പ് രണ്ടുസോണുകൾ മാത്രമായിരുന്ന നഗരസഭയെ പുതിയ മാസ്റ്റർപ്ലാൻ പ്രകാരം 25 സോണുകളാക്കിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ, ടൂറിസം, ഐ.ടി,​ റസിഡൻഷ്യൽ എന്നിങ്ങനെ മുൻഗണനകൾ അടിസ്ഥാനമാക്കിയാണ് സോണുകൾ. മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് മൂന്ന് പ്രത്യേക സോണുകൾ നീക്കിവച്ചിട്ടുണ്ട്. കോട്ട, കവടിയാർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൈതൃക മേഖലയുമുണ്ട്. മാസ്റ്റർപ്ളാൻ പ്രാബല്യത്തിലായതോടെ കോവളം ഏരിയാ വിഴിഞ്ഞം സ്‌കീം ഉൾപ്പെടെ റദ്ദായി.

തുറസായവും ഹരിതാഭവുമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കരട് മാസ്റ്റർ പ്ലാനിൽ കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ 'നിർമ്മാണരഹിത' മേഖലകളാക്കി. കൂടാതെ, സോണുകളിൽ പുതിയ പാർക്കുകളും വരും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വികസനത്തിന് നിയന്ത്രണങ്ങളുണ്ടാകും. നഗരത്തിനുള്ളിലെ ഗ്രീൻ സോണുകളിലും ജലാശയങ്ങളിലും സംരക്ഷണ പദ്ധതികളുമുണ്ടാകും.

കെട്ടിട നിർമ്മാണം ഇങ്ങനെ

നഗരഭാഗത്തോ പ്രധാന പ്രദേശങ്ങളിലോ കെട്ടിടങ്ങളുടെ ഫ്ളോർ ഏരിയ റേഷ്യോ 3 ചതുരശ്ര മീറ്റർ

 ജനവാസ മേഖലയിൽ റേഷ്യോ മൂന്ന് ച.മീ

5 മീറ്റർ റോഡിന് സമീപത്ത് 8000 ച.മീ കെട്ടിടവും 7 മീറ്റർ റോഡിൽ 24,000 ച.മീറ്ററും നിർമ്മിക്കാം

പ്രത്യേക വികസന പദ്ധതിക്കായി 71 വാർഡുകളിലായി 405 ഏക്കർ ഏറ്റെടുക്കും

ബഫർ സോണുകൾ

ആമയിഴഞ്ചാൻ തോട്, ഉള്ളൂർ തോട്,പട്ടം - 7.2 മീറ്റർ ചുറ്റളവ്

കരമന,കിള്ളിയാർ,ഇടയാർ - 20 മീറ്റർ ചുറ്റളവ്

പാർവതി പുത്തനാർ - 10 മീറ്റർ ചുറ്റളവ്

@പൈതൃക ഇടനാഴി - കവടിയാർ മുതൽ സെക്രട്ടേറിയറ്റ് വരെ

@ആക്കുളം, വേളി ടൂറിസ്റ്റ് സോണുകൾ