തിരുവനന്തപുരം: പ്രമേഹരോഗികൾക്ക് ഉണക്കച്ചക്ക മുതൽ നെല്ലിക്ക - കാന്താരി ജ്യൂസ് വരെ.ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റും വൈ.എം.സി.എയും കേരള ഗാന്ധി സ്‌മാരക നിധിയും സംയുക്തമായി വൈ.എം.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന സ്വദേശി നാടൻ ഉത്പന്ന പ്രദർശനം ശ്രദ്ധനേടുന്നു.ലമൺ ജിഞ്ചർ സ്ക്വാഷ്, ചക്ക പേഡ,ചക്ക വരട്ടി,ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചെറുധാന്യങ്ങൾ,പരമ്പരാഗത അരി ഉത്പന്നങ്ങൾ,മാതള സ്‌ക്വാഷ്, നെല്ലിക്കാ സ്ക്വാഷ്, നെല്ലിക്കാ ജാം എന്നിവയ്ക്ക് വലിയ ഡിമാൻഡാണ്. ഞെരിഞിൽപ്പൊടി, താളിപ്പൊടി, പതിമുകം, രക്തചന്ദനം, കസ്‌തൂരി മഞ്ഞൾ, മുൾട്ടാണി മിട്ടി തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. പ്രദർശനം 4ന് സമാപിക്കും. സ്വദേശി മില്ലറ്റ്സ് പരിശീലനം നാളെയും 4നും നടക്കും.ഫോൺ: 94471 54338, 94959 54338.