പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി കലയിലൂടെ വ്യക്തിത്വ വികസനം എങ്ങനെ സാദ്ധ്യമാക്കാം എന്ന വിഷയത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു. ചിത്രകാരനും കലാഅദ്ധ്യാപകനുമായ സി.ഡി.ജയിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായി മാർഗനിർദ്ദേശങ്ങൾ നൽകിയത്. സമാപന ചടങ്ങിൽ അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ വരച്ച സൃഷ്ടികളുടെ പ്രദർശനവും നടന്നു.