തിരുവനന്തപുരം : കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ (ട്രൈഫെഡ്) ട്രൈബ്സ് ഇന്ത്യ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.ശാന്തിനഗർ കേരള ഹൗസിംഗ് ബോർഡ് കോംപ്ലക്സിൽ വൈകിട്ട് നാലിന് കേരള വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ജസ്റ്റിൻ മോഹൻ ഷോറൂം ഉദ്ഘാടനം ചെയ്തു.മഹേശ്വരി, പോച്ചംപള്ളി, ചന്ദേരി, ബാഗ് തുടങ്ങിയ ഗോത്രവർഗ കരകൗശല വസ്തുക്കൾ, കൈത്തറി ഉല്പന്നങ്ങൾ, ഗോത്രവർഗ ആഭരണങ്ങൾ, മൺപാത്ര പെയിന്റിംഗുകൾ എന്നിവ ഷോറൂമിൽ ലഭ്യമാകും. ജൈവധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഹെർബൽ ടീ തുടങ്ങി പ്രകൃതിദത്തമായ, ജൈവ ഉത്പന്നങ്ങളും ന്യായവിലയിൽ ഷോറൂമിൽ ലഭിക്കുമെന്ന് ലഫ്. കേണൽ ശിവജിത്ത്, അസി. മാനേജർ ബാല സുബ്രഹ്മണ്യം, അചിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.